തിരുവനന്തപുരം: കേരളത്തിലെ പ്രധാന നഗരങ്ങളില്‍ 1113 വൈഫൈ കേന്ദ്രങ്ങള്‍ ബി.എസ്.എന്‍.എല്‍ സ്ഥാപിക്കും. ഇവ ഉപയോഗിക്കാനുള്ള 2731 ആക്‌സസ് പോയിന്റുകളും സജ്ജീകരിക്കും. ഹോട്ട്‌സ്‌പോട്ടുകള്‍ എന്നായിരിക്കും ഇത്തരം കേന്ദ്രങ്ങള്‍ അറിയപ്പെടുക. ക്വാഡ്‌ജെന്‍ വയര്‍ലെസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ബി.എസ്.എന്‍.എല്‍. പദ്ധതി നടപ്പാക്കുന്നത്. ബി.എസ്.എന്‍.എല്‍. ചീഫ് ജനറല്‍ മാനേജര്‍ എം.എസ്.എസ്.റാവുവാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
ഷോപ്പിങ് മാള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ്, വിമാനത്താവളം തുടങ്ങിയ പൊതുസ്ഥലങ്ങളിലാണ് വൈഫൈ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. തിരുവനന്തപുരത്ത് 135 വൈഫൈ കേന്ദ്രങ്ങളും 585 ആക്‌സസ് പോയിന്റുകളും ഉണ്ടാകും.
ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് രാത്രി 9 മുതല്‍ രാവിലെ 7 വരെ ഇന്ത്യക്കകത്ത് ഏത് നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് സൗജന്യ രാത്രി കോളുകള്‍ എന്ന ഓഫറും പത്രസമ്മേളനത്തില്‍ ബി.എസ്.എന്‍.എല്‍. ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെയ് ഒന്ന് മുതലാണ് ഈ പദ്ധതി നടപ്പില്‍വരുന്നത്. ജനറല്‍ മാനേജര്‍മാരായ ആര്‍.എം.സുബ്ബയ്യ, കുളന്തൈവേല്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post