തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക വിതരണ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ലേബര്‍ കമ്മീഷണര്‍ കണ്‍വീനറായി സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യ ക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചു. പാചകവാതക വിതരണ പ്രതിസന്ധിക്കുള്ള പരിഹാരമാര്‍ഗങ്ങളും ഈ രംഗത്ത് ആവശ്യമായ പെരുമാറ്റച്ചട്ടവും ഉള്‍പ്പെട്ട കരട് നിര്‍ദ്ദേശം ഒരു മാസത്തിനകം സമിതി സര്‍ക്കാരിന് സമര്‍പ്പിക്കും.
റീജിയണല്‍ ലേബര്‍ കമ്മീഷണര്‍, പൊതുവിതരണ ഡയറക്ടര്‍, മൂന്ന് ഓയില്‍ കമ്പനികളുടെ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. സംസ്ഥാനത്തെ 98 ശതമാനം കുടുംബങ്ങളും പാചകവാതകത്തെ ആശ്രയിച്ചാണ് കഴിയുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാചകവാതക വിതരണരംഗത്തെ സമരങ്ങളും മെല്ലെപ്പോക്കും സാധാരണക്കാര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. സമരം ഒത്തുതീര്‍പ്പാക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഗ്യാസ് സിലിണ്ടര്‍ വിതരണം സാധാരണ നിലയില്‍ ആകാത്തതില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തി. ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട എല്ലാവരുടെയും ന്യായമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവും. മിന്നല്‍പ്പണിമുടക്കുകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യോഗത്തില്‍ തൊഴില്‍ വകുപ്പുമന്ത്രി ഷിബു ബേബി ജോണ്‍, ഭക്ഷ്യ- പൊതുവിതരണ വകുപ്പു മന്ത്രി അനൂപ് ജേക്കബ്, ലേബര്‍ കമ്മീഷണര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post