തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍ ട്രാന്‍സ്മിഷന്‍ ലൈനുകളില്‍ ഓട്ടോമാറ്റിക് സര്‍ക്യൂട്ട് ബ്രേക്കിങ് സംവിധാനം സ്ഥാപിക്കുന്നതുസംബന്ധിച്ച് സമയബന്ധിതമായി നടപടി ആവിഷ്‌ക്കരിക്കാന്‍ ഡിസ്ട്രിബ്യൂഷന്‍ അഡൈ്വസറി കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായി കെ.എസ്.ഇ.ബി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനെ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനുസമീപം അഭിറാം എ വിദ്യാര്‍ഥി വൈദ്യുതിലൈനില്‍നിന്ന് ഷോക്കേറ്റുമരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കിയതു സംബന്ധിച്ച നടപടി റിപ്പോര്‍ട്ടിലാണ് വൈദ്യുതി ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്.
വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് അറിവ് പകരുന്നതിനായി സംസ്ഥാനത്തെ ആയിരത്തോളം സ്‌കൂളുകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയതായും വൈദ്യുതി ബോര്‍ഡ്, കമ്മീഷനെ അറിയിച്ചു. ഇതിനായി പാലക്കാട് പാലിയംകുന്ന് എ.എല്‍.പി സ്‌കൂള്‍ നിര്‍മ്മിച്ച ഹൃസ്വചിത്രവും ഉപയോഗിച്ചു. വൈദ്യുതി ലൈനുകളുടെ അപകടാവസ്ഥ ശ്രദ്ധയില്‍ പെടുത്തുതിന് 94960 61061 എ മൊബൈല്‍ നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെുന്നും ബാലാവകാശ സംരക്ഷണ കമ്മീഷന് സമര്‍പ്പിച്ച നടപടി റിപ്പോര്‍ട്ടില്‍ പറയുന്നു.
വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞ കുട്ടിയുടെ കുടുംബത്തിന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം അഞ്ചുലക്ഷം രൂപ നല്‍കിയതായും വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
Discussion about this post