തിരുവനന്തപുരം: രാജ്യത്തിന്റെ പുരോഗതിക്ക് ശാസ്ത്ര-സാങ്കേതിക മേഖല നല്‍കുന്ന സംഭാവന വളരെ വലുതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2014-15 വര്‍ഷത്തെ പ്രതിഭാ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ബഹിരാകാശ ഗവേഷണ രംഗത്തും ഏത് രാജ്യത്തോടും കിടപിടിക്കാവുന്ന നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശാസ്ത്ര-സാങ്കേതിക ഗവേഷണ മേഖലകളില്‍ പുതിയ തലമുറയ്ക്ക് പ്രോത്സാഹനം നല്‍കാനാണ് പ്രതിഭാപുരസ്‌കാരങ്ങള്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മുന്നോട്ടു വയ്ക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഡോ.സുരേഷ് ദാസ്, ഡോ.കെ.ആര്‍.ലേഖ, ഡോ.കെ.ജോര്‍ജ്ജ്, തോമസ്, ഡോ.കെ.കെ.രാമചന്ദ്രന്‍, പ്രൊഫ.ജോര്‍ജ്‌വര്‍ഗീസ്, തിരുവനന്തപുരം വിമന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജയകുമാരി ടി.ആര്‍. തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post