തിരുവനന്തപുരം: അഗസ്ത്യവനം പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.മാരപാണ്ഡ്യന്‍ അറിയിച്ചു. അതിരുമല ഇടത്താവളത്തിന്റെ അറ്റകുറ്റപ്പണി നടത്തുമെന്നും മാരപാണ്ഡ്യന്‍ പറഞ്ഞു.
വനത്തില്‍ സന്ദര്‍ശകര്‍ ഉപേക്ഷിച്ചു പോകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്യമൃഗങ്ങള്‍ക്ക് അപകടകരമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇവ ശേഖരിച്ച് വനത്തിനു പുറത്തെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതെന്നും അഗസ്ത്യമല സന്ദര്‍ശിച്ചശേഷം മാരപാണ്ഡ്യന്‍ വ്യക്തമാക്കി. 46 കിലോമീറ്ററോളം കാല്‍നടയായാണ് വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഗസ്ത്യവന യാത്ര നടത്തിയത്. ഔഷധസസ്യങ്ങളുടെ ആവാസകേന്ദ്രമായ അഗസ്ത്യമലയുടെ പാരിസ്ഥിതികമായ പ്രാധാന്യം മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയ്ക്ക് ആവശ്യമെന്നും മാരപാണ്ഡ്യന്‍ അഭിപ്രായപ്പെട്ടു.
Discussion about this post