കൊച്ചി: ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തില്‍ ഒരു സമ്മര്‍ദത്തിനും ആഭ്യന്തര വകുപ്പ് വഴങ്ങില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സ് നിഷ്പക്ഷമായി അന്വേഷണം നടത്തും. താന്‍ ആഭ്യന്തരമന്ത്രിയായ ശേഷം ഒരന്വേഷണത്തിലും മന്ത്രിയോ സര്‍ക്കാരോ ഇടപെടാറില്ല. ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ആലപ്പുഴ സായിയില്‍ കായിക താരങ്ങള്‍ ആത്മഹത്യക്കു ശ്രമിച്ച് ഒരു പെണ്‍കുട്ടി മരിക്കാനിടയായ സംഭവം ഐജി അജിത്കുമാര്‍ അന്വേഷിക്കും. തൃശൂര്‍ റേഞ്ച് ഐജി ടി.ജെ. ജോസ് പരീക്ഷയ്ക്കു കോപ്പിയടിച്ച സംഭവത്തില്‍ ഐജി ശങ്കര്‍റെഡ്ഢിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉചിതമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.













Discussion about this post