തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ എം.ജി സര്‍വകലാശാലയുടെ അധികാരപരിധിക്ക് വെളിയിലുള്ള 55 ഓഫ് കാമ്പസ് സെന്ററുകള്‍ അടച്ചുപൂട്ടണമെന്ന് സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ പി.സദാശിവം. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയനാണ് ഗവര്‍ണ്ണര്‍ നിര്‍ദ്ദേശം നല്‍കിയത്.
കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ പ്രൊഫ. സണ്ണി കെ.ജോര്‍ജ്, പ്രൊഫ. കെ.എസ്.ഇന്ദു എന്നി രണ്ട് സിന്‍ഡിക്കേറ്റംഗങ്ങള്‍ മാത്രമാണ് ഓഫ് കാമ്പസ് സെന്ററുകള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടത്.
Discussion about this post