ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓറിയന്റല്‍ ബാങ്കില്‍ അഗ്നിബാധ. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊനാട്ട് പ്ലേസിലെ ഹര്‍ഷഭവനില്‍ സ്ഥിതി ചെയ്യുന്ന ഓറിയന്റല്‍ ബാങ്ക് ശാഖയിലാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
ലിഫ്റ്റിലാണ് ആദ്യം തീ പിടിച്ചത്. ലിഫ്റ്റില്‍ നിന്നുമാണ് കെട്ടിടത്തിലേയ്ക്ക് തീപടരുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്കുന്ന വിവരം. 20 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
Discussion about this post