തിരുവനന്തപുരം: ശ്രീലങ്കന്‍ തീരത്തു സമുദ്രത്തില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ പ്രതിഫലനമായി സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യത യെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇപ്പോള്‍ സംസ്ഥാനത്തു പെയ്തിറങ്ങുന്നതു വേനല്‍ മഴയാണ്. ഇതോടൊപ്പം ശ്രീലങ്കന്‍ തീരത്തു കടലിലുണ്ടായ ചുഴലിക്കാറ്റിനെത്തുടര്‍ന്നാണ് മഴ ശക്തമായത്.
ഇന്നലെ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചതു കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗിലാണ്. ഏഴു സെന്റിമീറ്റര്‍ മഴയാണ് ഇന്നലെ ഹോസ്ദുര്‍ഗില്‍ പെയ്തത്. മഴ ശക്തമായതോടെ സംസ്ഥാനത്തെ താപനിലയിലും കുറവുണ്ടായി.
ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടിയ താപനില 34 ഡിഗ്രി സെല്‍ഷസ് രേഖപ്പെടുത്തിയതു പാലക്കാടാണ്. തിരുവനന്തപുരത്ത് 27.1 ഡിഗ്രി സെല്‍ഷസായി താപനില കുറഞ്ഞിട്ടുണ്ട്.
Discussion about this post