മുംബൈ: വിവാദമായ ആദര്‍ശ് ഫ്‌ളാറ്റ് പൊളിച്ചുമാറ്റണമെന്ന് കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം ഉത്തരവിട്ടു. ഫ്‌ളാറ്റിന് തീര പരിപാലന സൊസൈറ്റിയുടെ അംഗീകാരമില്ലെന്നും തീരപരിപാലനച്ചട്ടം ലംഘിച്ചാണ് ഫ്‌ളാറ്റിന്റെ നിര്‍മാണമെന്നും പരിസ്ഥിതി അനുമതി വാങ്ങിയിട്ടില്ലെന്നും കാണിച്ചാണ് മന്ത്രാലയത്തിന്റെ ഉത്തരവ്.
ഫ്‌ളാറ്റ് പൊളിച്ചുമാറ്റാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആദര്‍ശ് സൊസൈറ്റിക്ക് മന്ത്രാലയം നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. സൊസൈറ്റിയുടെ മറുപടിയില്‍ തൃപ്‌തരാകാതെയാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. മൂന്ന് മാസത്തിനുള്ളില്‍ ഇത് പൊളിച്ചുമാറ്റണമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവ്.
Discussion about this post