ന്യൂഡല്‍ഹി: ഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ആനയെ എഴുന്നള്ളിക്കുന്നതിന് സുപ്രീംകോടതി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പടുവിച്ചു. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് മാത്രമെ ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കാവൂയെന്ന് കാണിച്ച് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിനും വിവിധ സംഘടനകള്‍ക്കും ആനയുടമകള്‍ക്കും സുപ്രീം കോടതി നോട്ടീസയച്ചു.
മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ജാമ്യംലഭിക്കാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post