തിരുവനന്തപുരം: സര്‍ക്കാര്‍ പരസ്യങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരേ മന്ത്രി കെ.സി. ജോസഫ് രംഗത്ത്. മുഖ്യമന്ത്രിയുടെ ചിത്രം പരസ്യത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന നിര്‍ദേശത്തിനെതിരേയാണു അദ്ദേഹം പ്രതിഷേധം പ്രകടിപ്പിച്ചത്. സുപ്രീംകോടതി അധികാരപരിധി ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ ചിത്രം എന്തിനാണു പരസ്യങ്ങളില്‍ നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടേയും മുഖ്യന്ത്രിമാരുടേയും ചിത്രങ്ങള്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തരുതെന്നും പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റേയും ചിത്രങ്ങള്‍ അവരുടെ അനുവാദത്തോടെ നല്‍കാമെന്നുമായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചത്.
Discussion about this post