ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വില കൂട്ടി. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് എണ്ണ കമ്പനികള്‍ ഇന്ധനവില വന്‍തോതില്‍ വര്‍ധിപ്പിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 3.13 രൂപയും ഡീസല്‍ ലിറ്ററിന് 2.71 രൂപയുമാണ് കൂട്ടിയത്. വെള്ളിയാഴ്ച അര്‍ധരാത്രി വിലവര്‍ധന നിലവില്‍ വന്നു. സംസ്ഥാന നികുതികളും ചേരുമ്പോള്‍ വില ഇനിയും ഉയരും.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടിയതും രണ്ടാഴ്ചയ്ക്കിടെ രൂപയുടെ മൂല്യത്തില്‍ വന്ന ഇടിവും വില ഉയര്‍ത്താന്‍ കാരണമായതായി എണ്ണ കമ്പനികളുടെ അറിയിപ്പില്‍ പറയുന്നു.













