കണ്ണൂര്‍: കുറ്റിയാട്ടുര്‍ സ്വദേശിയും ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ സെക്രട്ടറിയുമായിരുന്ന അഡ്വ. കെ.ഇ.നാരായണന്‍ (80) കോയമ്പത്തൂരില്‍ അന്തരിച്ചു. കണ്ണൂര്‍ ബാറിലെ അഭിഭാഷകനായിരുന്ന അദ്ദേഹം മികച്ച ഹൈന്ദവധര്‍മപ്രഭാഷകനും വാഗ്മിയുമായിരുന്നു. അവിവാഹിതനാണ്. സഹോദരന്‍: ഡോ. കെ.ഇ.ഗോപാലകൃഷ്ണന്‍ (ബംഗളൂരു). സംസ്‌കാരം ശനിയാഴ്ച 10ന് കോയമ്പത്തൂരില്‍ നടക്കും. ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സേവനനിരതമായ പ്രവര്‍ത്തനം കാഴ്ചവച്ച മഹത്‌വ്യക്തിത്വമായിരുന്നു അഡ്വ.കെ.ഇ.നാരായണനെന്ന് ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Discussion about this post