കാസര്‍കോട്: മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണനെതിരെ ഉയര്‍ന്ന ആരോപണം ഗുരുതരമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. കെ.ജി.ബി തല്‍സ്ഥാനത്ത് തുടരുന്നത് ശരിയല്ല എന്ന് ഗഡ്കരി അഭിപ്രായപ്പെട്ടു.
കെ.ജി.ബിക്കെതിരെയുള്ള ആരോപണങ്ങള്‍ ജുഡീഷ്യറിയുടെ അന്തസത്തയെ കളങ്കപ്പെടുത്തിയെന്ന് ഗഡ്കരി പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ നയിക്കുന്ന കേരള രക്ഷാ പദയാത്ര കാസര്‍കോട്ടെ ഉപ്പളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 41 ദിവസങ്ങള്‍ കൊണ്ട് 70 നിയോജക മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ഫെബ്രുവരി 26ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും.
Discussion about this post