തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിലുണ്ടാവില്ല. പിപിപി മാതൃകയിലുള്ള പദ്ധതിയായതിനാല്‍ തിടുക്കപ്പെട്ടൊരു തീരുമാനം വേണ്‌ടെന്നാണു മന്ത്രിസഭയിലെ ഭൂരിപക്ഷാഭിപ്രായം. ഇതേത്തുടര്‍ന്നാണു സര്‍വകക്ഷിയോഗത്തിനു ശേഷം തീരുമാനമെടുക്കാനായി മാറ്റിവച്ചത്. അടുത്തമാസം മൂന്നിനായിരിക്കും സര്‍വകക്ഷിയോഗം നടക്കുക.












