തിരുവനന്തപുരം: വനം വകുപ്പില്‍ 135 താത്കാലിക ജീവനക്കാരെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് വ്യവസ്ഥകള്‍ക്ക് വിധേയമായി സ്ഥിരപ്പെടുത്തി ഉത്തരവായി. താത്കാലിക ജീവനക്കാര്‍ ഇപ്പോള്‍ അവര്‍ ജോലി നോക്കുന്ന തസ്തിക എന്തുതന്നെയാണെങ്കിലും അവരെ വാച്ചര്‍ക്ക് തുല്യമായ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് വാച്ചര്‍മാരുടെ 8500-13210 എന്ന ശമ്പള സ്‌കെയിലിലാണ് സ്ഥിരിപ്പെടുത്തുക.
ഈ സൂപ്പര്‍ന്യൂമററി തസ്തികകകള്‍ അവര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നതോടെ നിര്‍ത്തലാക്കും. ഉത്തരവ് തീയതി മുതല്‍ മാത്രമേ ഈ ജീവനക്കാര്‍ക്ക് സ്ഥിരം ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാവുകയുള്ളൂ. പട്ടികയിലെ താത്കാലിക ജീവനക്കാര്‍ വനം വകുപ്പില്‍ 20 വര്‍ഷത്തിലേറെയായി ദിവസ വേതനത്തില്‍ ജോലി നോക്കി വരുന്നുനെ#േന്നത് സംബന്ധിച്ച ആധികാരിക രേഖകള്‍ ഭരണ വിഭാഗം മുഖ്യവനപാലകന്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അച്ചടക്കത്തോടും മാതൃകാപരമായും കൃത്യനിഷ്ഠയോടും 20 വര്‍ഷത്തിലേറെയായി ജോലി ചെയ്തുവരുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ വകുപ്പിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഉണര്‍വ് ഉണ്ടാകുമെന്നും ദീര്‍ഘകാലമായി താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന ഇവര്‍ക്ക് ഈ ജോലിയല്ലാതെ മറ്റ് ജീവിതമാര്‍ഗങ്ങള്‍ ഒന്നുംതന്നെ കണ്ടെത്തുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാനുഷിക പരിഗണന നല്‍കണമെന്നും ഭരണവിഭാഗം മുഖ്യവനപാലകന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുള്ളത്.
Discussion about this post