തിരുവനന്തപുരം: തിരുവനന്തപുരം തീരദേശമേഖലയിലെ കടലാക്രമണത്തെ സ്ഥായിയായി ചെറുക്കുന്നതിന് സ്വീകരിച്ചുവരുന്ന ഊര്‍ജ്ജിത കര്‍മ്മപരിപാടികളുടെ ഭാഗമായി വേളി മുതല്‍ പൂന്തുറവരെ പുലിമുട്ടുകള്‍ സ്ഥാപിക്കും. ബുധനാഴ്ച്ച വൈകുന്നേരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
അടിയന്തരനടപടികളുടെ ഭാഗമായി കടലാക്രമണം രൂക്ഷമായ തീരഭാഗങ്ങള്‍ കല്ലിട്ട് ബലപ്പെടുത്തും. ആവശ്യമായ സ്ഥലങ്ങളില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിനിര്‍ദ്ദേശം ഉടന്‍ സമര്‍പ്പിക്കും. ബീമാപള്ളിയില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിന് 16.7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഐ.ഐ.ടി പഠനത്തിന് എട്ട് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ആറ്റിങ്ങലില്‍ തലപ്പാടി ഹാര്‍ബറിന് വടക്കുവശത്തുള്ള രണ്ട് കിലോമീറ്റര്‍ ഭാഗത്ത് പുലിമുട്ടുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
Discussion about this post