തിരുവനന്തപുരം: തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങള്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ എന്നിവയിലെ ജീവനക്കാരുടെ നിയമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ഏകീകൃത ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഓഫീസ് തിരുവനന്തപുരം നന്തന്‍കോട് ദേവസ്വംബോര്‍ഡ് ജംഗ്ഷനുസമീപം ദേവസ്വംമന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഗോവിന്ദന്‍നായര്‍, റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ പി. ചന്ദ്രശേഖരന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ്, റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മെമ്പര്‍മാരായ പരമേശ്വരകുമാര്‍, ഗണേഷ്, അനില്‍ തറനിലം, ആശ എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post