തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കെ.എസ്.ഇ.ബി പവര്‍ ഗ്രിഡിലേക്ക് വൈദ്യുതോര്‍ജ്ജം നല്‍കുന്ന സോളാര്‍ പവര്‍ പ്ലാന്റ് പരവൂര്‍ മുന്‍സിപ്പാലിറ്റിയില്‍ കെല്‍ട്രോണ്‍ സ്ഥാപിച്ചു. 15 കിലോവാട്ട് പീക്ക് ശേഷിയുള്ള ഗ്രിഡ് എക്‌സ്‌പോര്‍ട് സോളാര്‍ പവര്‍പ്ലാന്റ് പരവൂര്‍ മുന്‍സിപ്പല്‍ ആസ്ഥാനത്താണ് സ്ഥാപിച്ചിരിക്കുന്നത്.
ഓഫീസ് ഉപയോഗത്തിന് ശേഷമുള്ള ഊര്‍ജ്ജം കെ.എസ്.ഇ.ബി പവര്‍ ഗ്രിഡിലേക്ക് നല്‍കുവാനും അത് നെറ്റ് മീറ്ററില്‍ രേഖപ്പെടുത്താനുമുള്ള സംവിധാനമാണ് ഗ്രിഡ് എക്‌സ്‌പോര്‍ട് സോളാര്‍ പവര്‍പ്ലാന്റിലുള്ളത്. സെല്‍ട്രല്‍ ഇലക്ട്രിക്കല്‍ അഥോറിറ്റി, കെ.എസ്.ഇ.ബി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നിവയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തെ ആദ്യത്തെ ഗ്രിഡ് എക്‌സ്‌പോര്‍ട്ട് സോളാര്‍ പവര്‍പ്ലാന്റ് കെല്‍ട്രോണ്‍ സ്ഥാപിച്ചിരിക്കുന്നത്.
Discussion about this post