തിരുവനന്തപുരം: കുറ്റാന്വേഷണ മികവിന് ആ വിഭാഗത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നപോലെ പ്രവര്‍ത്തന മികവിന് സേനയിലെ മറ്റു വിഭാഗങ്ങള്‍ക്കും ‘ബാഡ്ജ് ഓഫ് ഓണര്‍’ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പോലീസ് സേനാംഗങ്ങള്‍ക്ക് 2013-ലെ കുറ്റാന്വേഷണ മികവിനുള്ള ‘ബാഡ്ജ് ഓഫ് ഓണര്‍’ പുരസ്‌കാരം തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പിയ ചേംബറില്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ പ്രയാസമേറിയ കേസുകള്‍ അന്വേഷിച്ച് കണ്ടെത്തി പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച് ‘ബാഡ്ജ് ഓഫ് ഓണര്‍’ ബഹുമതിക്ക് അര്‍ഹരായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. പ്രഫഷണല്‍ മികവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേനയാണ് കേരള പോലീസെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു. വിവിധ കുറ്റകൃത്യങ്ങള്‍ സ്തുത്യര്‍ഹമായി തെളിയിച്ച 76 പേര്‍ മന്ത്രിയില്‍ നിന്ന് ‘ബാഡ്ജ് ഓഫ് ഓണര്‍’ ഏറ്റുവാങ്ങി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നന്ദി പറഞ്ഞു.
Discussion about this post