ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഇന്നു തുടക്കം. ബിജെപിയുടെ താത്വികാചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനാഘോഷവും കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളും ഉത്തര്‍പ്രദേശിലെ മഥുരയിലാണു നടക്കുന്നത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മസ്ഥലമായതിനാലാണു മഥുരയില്‍ ചടങ്ങു നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചടങ്ങ് ഉദ്ഘാടനം ചെയ്യും. നഗ്‌ള ചന്ദ്രാഭാന്‍ ഗ്രാമത്തില്‍ ബിജെപി വലിയ ഒരു റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ കര്‍ഷകര്‍ക്കുള്ള സമ്മാനമായി കിസാന്‍ ചാനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
Discussion about this post