തിരുവനന്തപുരം: നഗരത്തില്‍ ഇന്ന് നടക്കുന്ന നാടാര്‍ സംഗമത്തോട് അനുബന്ധിച്ച് ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. എന്‍എച്ച് റോഡില്‍ നിന്നും നെടുമങ്ങാട് ഭാഗത്തു നിന്നും തമ്പാനൂരിലേക്ക് വരുന്ന ബസുകള്‍ പട്ടം – കവടിയാര്‍ – വെള്ളയമ്പലം – വഴുതക്കാട് – സാനഡു – പനവിള – മോഡല്‍ സ്‌കൂള്‍ ജംഗ്ഷന്‍ വഴിയും. എന്‍എച്ച്/എംസി റോഡില്‍ നിന്നും നെടുമങ്ങാട് ഭാഗത്തുനിന്നുംകിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പട്ടം – കവടിയാര്‍ – വെള്ളയമ്പലം – വഴുതക്കാട് – സാനഡു – തൈക്കാട് – മേട്ടുക്കട – തമ്പനൂര്‍ ഫ്‌ളൈ ഓവര്‍ – കിള്ളിപ്പാലം – അട്ടക്കുളങ്ങര വഴിയും. കഴക്കൂട്ടം – കോവളം ബൈപ്പാസ് വഴി ആറ്റിങ്ങല്‍ ഭാഗത്തു നിന്നും തമ്പാനൂര്‍, കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചാക്ക – ഈഞ്ചയ്ക്കല്‍ – വാഴപ്പള്ളി – മിത്രാനന്ദപുരം – അട്ടക്കുളങ്ങര വഴി പോകേണ്ടതാണ്.
തമ്പാനൂര്‍ ഭാഗത്തു നിന്നും ആറ്റിങ്ങല്‍/കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അരിസ്‌റ്റോ ജംഗ്ഷന്‍ – മോഡല്‍ സ്‌കൂള്‍ ജംഗ്ഷന്‍ – ബേക്കറി ജംഗ്ഷന്‍ – വഴുതക്കാട് – വെള്ളയമ്പലം – കനകക്കുന്ന് – മ്യൂസിയം – ആര്‍.ആര്‍. ലാമ്പ് – പിഎംജി വഴിയോ, വെള്ളയമ്പലം – കവടിയാര്‍ – കുറവന്‍കോണം – പട്ടം വഴിയോ പോകേണ്ടതാണ്.
തമ്പാനൂര്‍ ഭാഗത്തു നിന്നും തിരുവല്ലം ഭാഗത്തേക്ക് പോകേണ്ട ബസ്സുകളും സാധാരണ വാഹനങ്ങളും തമ്പാനൂര്‍ ഫ്‌ളൈ ഓവര്‍ – കിള്ളിപ്പാലം – അട്ടക്കുളങ്ങര – മണക്കാട് – അമ്പലത്തറ വഴിയും. തമ്പാനൂര്‍ ഭാഗത്തു നിന്നും പാപ്പനംകോട് ഭാഗത്തേക്ക് പോകേണ്ട ബസ്സുകളും മറ്റു വാഹനങ്ങളും സാധാരണ പോലെ തമ്പാനൂര്‍ ഫ്‌ളൈ ഓവര്‍ – കിള്ളിപ്പാലം – കരമന വഴിയും പോകേണ്ടതാണ്.
കിഴക്കേക്കോട്ട ഭാഗത്തു നിന്നും പേരൂര്‍ക്കട ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര – കിള്ളിപ്പാലം – തമ്പാനൂര്‍ ഫ്‌ളൈ ഓവര്‍ – മേട്ടുക്കട – വഴുതക്കാട് – വെള്ളയമ്പലം വഴിയും.കിഴക്കേക്കോട്ട ഭാഗത്തു നിന്നും പേട്ട ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടിമുറിച്ചകോട്ട – വാഴപ്പള്ളി ജംഗ്ഷന്‍ – മിത്രാനന്ദപുരം – എസ്.പി. ഫോര്‍ട്ട് ആശുപത്രി – കൈതമുക്ക് – ഉപ്പിടാമൂട് – പഴയ കളക്ട്രേറ്റില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ്, പേട്ട നാലുമുക്ക് വഴി പോകേണ്ടതാണ്. ജാഥയില്‍ പങ്കെടുക്കുന്നതിന് എന്‍എച്ച് റോഡില്‍ നിന്നും എംസി റോഡില്‍ നിന്നും, ജാഥയ്ക്കായി വരുന്ന വാഹനങ്ങള്‍ ആള്‍ക്കാരെ പാളയം മാര്‍ക്കറ്റിനു സമീപം ഇറക്കിയ ശേഷം ഈഞ്ചയ്ക്കല്‍ ജംഗ്ഷന്‍ കഴിഞ്ഞ് കോവളം ഭാഗത്തേയ്ക്ക് പോകുന്ന ബൈപ്പാസ് റോഡില്‍ ഒതുക്കി പാര്‍ക്ക് ചെയ്യേണ്ടതാണ്.
സിറ്റിയ്ക്കകത്ത് മെയില്‍ റോഡിലും, എയര്‍പോര്‍ട്ട് – ചാക്ക – പാളയം – വെള്ളയമ്പലം – പട്ടം എന്നീ ഭാഗങ്ങളിലും ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ പാടുള്ളതല്ല. തിരുവനന്തപുരം നഗര പരിധിയ്ക്കുള്ളില്‍ പാര്‍ക്ക് ചെയ്യുന്ന പൊതുജനങ്ങളുടെ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളിലും ഡ്രൈവറോ മറ്റാരെങ്കിലുമോ ഉണ്ടായിരിക്കേണ്ടതും അല്ലാത്ത പക്ഷം ഏതെങ്കിലും കോണ്‍ടാക്ട് നമ്പര്‍ പുറമേ നിന്നും കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.
ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാവുന്നതാണ്. : 1099, 9497987001, 9497987002, 0471-2558731, 2558732ം
Discussion about this post