ദുബായ്: ബഹ്‌റൈനില്‍ ക്രെയിന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. ക്രെയിന്‍ ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശിയായ മാധവന്‍ സുദര്‍ശന്‍(51) ആണു മരിച്ചത്. ഇന്നലെ ഹിദ്ദിലെ ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയിലൂടെ മനാമയിലേക്കു പോകവേ ട്രാഫിക് ഐലന്റില്‍ ഇടിച്ച് ക്രെയിന്‍ മറിഞ്ഞാണ് അപകടമുണ്ടായത്.
സുദര്‍ശന്‍ 13 വര്‍ഷമായി ഡെല്‍മണ്‍ പ്രീകാസ്‌റ്റ് കമ്പനിയുടെ ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു. ഭാര്യയും രണ്ടു മക്കളും നാട്ടിലാണ്. അപകടത്തില്‍പ്പെട്ട ക്രെയിന്‍ മുറിച്ചുമാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു വേണ്ട നടപടികള്‍ കമ്പനി അധികൃതര്‍ സ്വീകരിച്ചു വരികയാണ്.












