അടൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി കത്തയച്ചയാള്‍ അറസ്റ്റിലായി. വയനാട് കൃഷ്ണഗിരി സ്വദേശി എന്‍.ഡി.തോമസ് എന്നയാളാണ് അറസ്റ്റിലായത്. അടൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്.
മോഡി കേരളത്തില്‍ വന്നാല്‍ കൊല്ലാന്‍ ചാവേറുകളെ നിയോഗിച്ചിട്ടുണ്‌ടെന്നു ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കത്തയച്ചത്. കഴിഞ്ഞ വര്‍ഷമാണു കത്തു ലഭിച്ചത്. തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിലാണു പ്രതി പിടിയിലായത്.
Discussion about this post