ദില്ലി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു കബോട്ടാഷ് നിയമത്തില്‍ ഇളവു നല്‍കുന്നതു പരിഗണിക്കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഉറപ്പു നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ അവതരിപ്പിച്ചിരുന്നു.
രാവിലെ 10.30നാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഫിഷറീസ് മന്ത്രി കെ. ബാബു, തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍, കൃഷി മന്ത്രി കെ.പി. മോഹനന്‍ എന്നിവരടങ്ങുന്ന സംഘം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടത്.













Discussion about this post