തിരുവനന്തപുരം: ചേങ്കോട്ടകോണം ശ്രീരാമദാസആശ്രമത്തിലെ കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസിലെ പ്രതികളെ റൂറല്‍ എസ്പി കെ.ഷെഫീന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം പിടികൂടി. ശ്രീരാമദാസ ആശ്രമത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസിലെ കാട്ടായിക്കോണം വാഴവിളാകത്ത് വീട്ടില്‍ ശ്യാം ഉള്‍പ്പെടെ നിരവധി മോഷണകേസിലെ പ്രതികളാണു പിടിയിലായത്.
22ന് പുലര്‍ച്ചെയാണ് ആശ്രമത്തിലെ മണ്ഡപത്തില്‍ സൂക്ഷിച്ചിരുന്ന നാലു കാണിക്ക വഞ്ചികള്‍ കുത്തിതുറന്ന് ഒരു ലക്ഷത്തോളം രൂപ കവര്‍ച്ച നടത്തിയത്. ശ്യാമിന്റെ കൂട്ടാളി മുരുക്കുംപുഴ കന്നുകാലിവനം ബാബു (33)വും പിടിയിലായി. ക്ഷേത്രത്തില്‍ നിന്നും പണം കവര്‍ച്ച നടത്തിയ ശേഷം സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചു.
ഇതിനു ശേഷംഇവിടെ നിന്നുമെടുത്ത് മുരുകുംപുഴയിലെ ദേശസാത്കൃത ബാങ്കില്‍ നിക്ഷേപിച്ചു. ഇവരുടെ കൂട്ടാളിയായ ഒരാളെ കൂടി പോലീസ് തിരയുന്നുണ്ട്. ഇയാളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിടുണ്ട്. ഇയാള്‍ ഉടന്‍ പിടിയിലാകുമെന്ന് എസ് പി ഷെഫീന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നെടുമങ്ങാട് കല്ലിയോട് തടത്തരികത്തു വീട്ടില്‍ സുനില്‍രാജിന്റെ മോട്ടോര്‍ സൈക്കിള്‍ മോഷണം ചെയ്ത കേസില്‍ ആനാട് തടത്തരികത്തു വീട്ടില്‍ നൈസാമിനെ ഷാഡോ ടീം എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തു. ആര്യനാട് പറണേ്ടാട് ജംഗ്ഷനില്‍ ഷാനവാസിന്റെ റീചാര്‍ജ് മൊബൈല്‍ കട രാത്രി കുത്തിതുറന്ന് 85000 രൂപയും മൊബൈല്‍ ഫോണുകളും മോഷണം ചെയ്‌തെടുത്തതിനാണ് ആര്യനാട് വടക്കേല തടത്തരികത്തു വീട്ടില്‍ മുനീറിനെ ഷാഡോ ടീം കണ്ണൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
നെയ്യാര്‍ഡാമില്‍ വിനോദസഞ്ചാരത്തിനായി വന്ന മണക്കാട് സരസ്വതി ഭവനില്‍ മീനയെ ക്യൂബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ദേഹോപദ്രവമേല്‍പിച്ച് ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നെടുത്ത കേസില്‍ മാറനല്ലൂര്‍ പീലിപ്പോട്ടുകോണം പ്ലാവിള പുത്തന്‍ വീട്ടില്‍ സജി (32) യെ അറസ്റ്റ് ചെയ്തു.
പൂവ്വാര്‍ പാഞ്ചിക്കാല ഷൈനി സൈലസിന്റെ വീട് കുത്തിതുറന്ന് പത്തേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും 15000രൂപയും മൊബൈല്‍ ഫോണ്‍, ടാബ് , കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ രണ്ടുലക്ഷത്തി പതിനയ്യായിരം രൂപയുടെ സ്വത്തുക്കള്‍ കവര്‍ച്ച ചെയ്തതിനാണ് കേളേശ്വരം വട്ടവിള വീട്ടില്‍ രാജേഷ് (30) ബാലരാമപുരം തണലില്‍ വീട്ടില്‍ ബാജി (38) എന്നിവരെയും പോലീസ് പിടികൂടി.
കാഞ്ഞിരംകുളത്ത് സജുവിനന്റെ ഒരു ലക്ഷം രൂപ വിലപിടിപ്പുള്ള സുസുകി ഇഞ്ചിന്‍ മോഷ്ടിച്ച കൊല്ലംകോട് തത്തൂര്‍ കാരുണ്യാപുരത്തില്‍ കുമാര്‍ (28) നെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെയും സൈബര്‍ സെല്ലിന്റെയും സഹായത്താലാണ് പ്രതികളെ പിടികൂടിയത്. നെടുമങ്ങാട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം. സെയ്ഫുദ്ദീന്‍, പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ സ്റ്റുവര്‍ട്ട്കീലര്‍, കെ.എസ്. അരുണ്‍, ഒ.എസ്. സുനില്‍, സി.എല്‍. മനോജ് ചന്ദ്രന്‍, പോത്തന്‍കോട് പോലീസ് സ്‌റ്റേഷന്‍ സബ്ബ്ഇന്‍സ്‌പെക്ടര്‍ വിജയരാഘവന്‍, നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷന്‍ സബ്ബ്ഇന്‍സ്‌പെക്ടര്‍ സുഗതന്‍, അഡീഷണല്‍ എസ്.ഐ. തങ്കരാജ്, ഗ്രേഡ് ഏ.എസ്.ഐ. മാരായ. നാസറുദ്ദീന്‍, കൃഷ്ണപ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍. മനു, ഷാഡോ പോലീസിലെ എസ്.ഐ. മാരായ സുധീര്‍, സലീം, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗോപന്‍, സനല്‍, ജയന്‍, ഷിബു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Discussion about this post