Sunday, September 14, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്ര : മോട്ടോര്‍ വാഹന വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും

by Punnyabhumi Desk
May 30, 2015, 05:32 pm IST
in കേരളം

തിരുവനന്തപുരം: പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ ജൂണ്‍ ഒന്ന് മുതല്‍ പ്രാവര്‍ത്തികമാക്കും. അമിതമായി കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനം ഓടിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയും പരിചയവും ഉള്ള ഡ്രൈവര്‍മാരെ നിയോഗിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്വകാര്യ വാഹനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനമായി ഉപയോഗിക്കുന്നില്ലെന്ന് പരിശോധന നടത്തി ഉറപ്പ് വരുത്തും. വാഹനങ്ങളില്‍ ഫിറ്റ്‌നസ് ടെസ്റ്റിനു ശേഷം അഗ്നിശമന ഉപകരണം, സ്പീഡ് ഗവേണര്‍, എമര്‍ജന്‍സി എക്‌സിറ്റ് എന്നിവ ഏര്‍പ്പെടുത്തിയിട്ടുള്ളതും പരിശോധിക്കും. വാഹനങ്ങളില്‍ ഡോര്‍ അറ്റന്‍ഡര്‍ ഉണ്ടായിരിക്കണം. റോഡ് മുറിച്ചു കടക്കുന്നതിന് കുട്ടികളെ ഇവര്‍ സഹായിക്കണം. വാഹനങ്ങളുടെ പുറകിലും വശങ്ങളിലും സ്‌കൂള്‍ ഫോണ്‍ നമ്പര്‍, ചൈല്‍ഡ് ലൈന്‍ നമ്പരായ 1098 എന്നിവ എഴുതി പ്രദര്‍ശിപ്പിക്കണം. ബസില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ പട്ടികയും അവരുടെ രക്ഷിതാക്കളുടെ ഫോണ്‍ നമ്പരും ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കുട്ടികളെ കയറ്റാന്‍ വിമുഖത കാണിക്കുന്ന സ്വകാര്യബസുകള്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എല്ലാ സ്‌കൂളുകളിലും ഒരു അധ്യാപകനെ (കഴിവതും എസ്.പി.സി/എന്‍.സി.സി/എന്‍.എസ്.എസ്. ചുമതലയുള്ളവര്‍) നോഡല്‍ ഓഫീസറായി നിയമിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍ നിരന്തരമായി നിരീക്ഷിക്കുന്നതിനും പോലീസ്, വിദ്യാഭ്യാസസ്ഥാപനം എന്നിവ വഴി പരിഹാരം കണ്ടെത്തുന്നതിനുമായി ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ നിയോഗിക്കും. ഈ ഉദ്യോഗസ്ഥന്റെ നമ്പര്‍ എല്ലാ സ്‌കൂള്‍ അധികാരികള്‍ക്കും നോഡല്‍ ഓഫീസര്‍മാര്‍ക്കും നല്‍കും. സ്‌കൂള്‍ വാഹനങ്ങളുടെ യന്ത്രക്ഷമത പരിശോധിക്കാനും ഡ്രൈവര്‍മാര്‍, ആയമാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് റോഡ് സുരക്ഷയെക്കുറിച്ച് അവബോധം നല്‍കുന്നതിനും നടപടി സ്വീകരിക്കും. ഡ്രൈവര്‍മാരുടെ ഫോണ്‍ നമ്പര്‍, അവര്‍ ഏതു വാഹനങ്ങള്‍ ഓടിക്കുന്നു, റൂട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ സ്‌കൂളില്‍ സൂക്ഷിക്കാനും രക്ഷിതാക്കള്‍ക്ക് ആവശ്യാനുസരണം വിവരം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും റോഡ് സുരക്ഷാ പ്രതിജ്ഞ എടുക്കുന്നതിനും ടൈംടേബിള്‍ കാര്‍ഡ്, നെയിം സ്ലിപ് എന്നിവ സൗജന്യമായി നല്‍കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുവദനീയമായ കണ്‍സഷന്‍ കാര്‍ഡുകള്‍ സമയബന്ധിതമായി നല്‍കുന്നതിന് സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റികള്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഏതെങ്കിലും തരത്തില്‍ ഇക്കാര്യത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക് 8547639000 എന്ന നമ്പരിലോ 7025950100 എന്ന നമ്പരിലോ പരാതിപ്പെടാം. 

ShareTweetSend

Related News

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

കേരളം

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 18 പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്

ഓപ്പറേഷന്‍ ഡി -ഹണ്ട്: 105 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

അന്താരാഷട്ര മുരുകഭക്ത സംഗമം; സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ അനുസ്മരണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം നിര്‍വഹിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies