തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം മുതല്‍ എഞ്ചിനിയറിങ് പ്രവേശനത്തിനു പ്ലസ് ടു മാര്‍ക്കു കൂടി പരിഗണിക്കും. 50% മാര്‍ക്കാണു പരിഗണിക്കുക. അടുത്തവര്‍ഷം മുതല്‍ മെഡിക്കല്‍ പ്രവേശനത്തിനും പ്ലസ് ടു മാര്‍ക്ക് പരിഗണിക്കാനാണു തീരുമാനമെന്നു വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി അറിയിച്ചു. ഈ വര്‍ഷത്തെ എഞ്ചിനിയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പ്രോസ്‌പെക്‌ടസ് പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ പ്രവേശന പരിഷ്‌കരണത്തിന്റെ നിയമനിര്‍മാണംഈ ബജറ്റ് സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി നാളെ കേരളത്തിലെത്തുമെന്നും എം.എ.ബേബി അറിയിച്ചു.
അടുത്ത വര്‍ഷം മുതല്‍ പിന്നാക്കവിഭാഗത്തില്‍പ്പെട്ടവരെ മെഡിക്കല്‍,എഞ്ചിനിയറിങ് പ്രവേശന പരീക്ഷയില്‍ നിന്നു ഒഴിവാക്കുന്നതിനുള്ള നിയമം ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ. ശ്രീമതി അറിയിച്ചു.
Discussion about this post