കോട്ടയം: അന്‍പത്തിയൊന്നാമതു സംസ്‌ഥാന സ്‌കൂള്‍ കലോല്‍സവത്തിനു കോട്ടയത്തു കൊടിയേറി. പ്രധാന വേദിയായ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ രാവിലെ എട്ടു മണിക്കു പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് കലോല്‍സവ പതാകയുയര്‍ത്തി.തുടര്‍ന്ന് ഒന്‍പതു മണിയോടെ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി ഭദ്രദീപം കൊളുത്തി കലോല്‍സവം ഉദ്‌ഘാടനം ചെയ്‌തു.
പതിനായിരത്തോളം കുട്ടികളാണ് അക്ഷരങ്ങളുടെയും കോട്ടയത്തേക്ക് വന്നെത്തുക. പതിനാലു വര്‍ഷത്തിനു ശേഷമാണ് സംസ്‌ഥാന സ്‌കൂള്‍ കലോല്‍സവം കോട്ടയത്ത് എത്തുന്നത്. ഇന്നലെ പകലും രാത്രിയുമായി ആദ്യദിനങ്ങളിലെ മല്‍സരങ്ങള്‍ക്കുള്ള കുട്ടികള്‍ നഗരത്തിലെത്തി.
17 വേദികളിലായാണു മത്സങ്ങള്‍ അരങ്ങേറുന്നത്. മത്സരങ്ങളുടെ വിധി നിര്‍ണയത്തിനായി ഇക്കുറി സംസ്‌ഥാനത്തിനു പുറത്തു നിന്നുള്ളവരെയാണ് വിധി കര്‍ത്താക്കളായി പരിഗണിച്ചിട്ടുളളത്.മത്സരം സംബന്ധിച്ച പരാതികള്‍ ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരു മണിക്കൂറിനകം 1000 രൂപ ഫീസോടു കൂടി വിദ്യാഭ്യാസ ഡയറക്‌ടര്‍ക്കോ ജനറല്‍ കണ്‍വീനര്‍ക്കോ സമര്‍പ്പിക്കാം.
Discussion about this post