തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു. ജൂണ്‍ 27ന് നടക്കുന്ന വോട്ടെടുപ്പില്‍ വൈകിട്ട് അഞ്ചു വരെ വോട്ട് ചെയ്യാം. നാമനിര്‍ദേശപത്രിക സമര്‍പ്പണം ഇന്നലെ ആരംഭിച്ചു. ജൂണ്‍ 10 വരെ പത്രിക നല്‍കാം. 11നാണ് സൂക്ഷ്മപരിശോധന. 13 വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്.
Discussion about this post