തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. മധ്യകേരളത്തില്‍ പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ തുടരുന്നു. തെക്കന്‍ കേരളത്തിലും മഴ ശക്തമായിട്ടുണ്ട്. എന്നാല്‍ വടക്കന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രി മുതല്‍ തന്നെ മഴ പെയ്യുന്നുണെ്ടങ്കിലും ശക്തി പ്രാപിച്ചിട്ടില്ല.
തെക്കു-പടിഞ്ഞാറന്‍ മണ്‍സൂര്‍ അഞ്ച് ദിവസം വൈകിയാണ് സംസ്ഥാനത്ത് എത്തിയത്. അടുത്ത 10 ദിവസത്തേയ്ക്ക് സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്ര അറിയിച്ചിട്ടുണ്ട്.
Discussion about this post