തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സുതാര്യമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. എല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്തു പദ്ധതി നടപ്പാക്കും. അദാനിയുമായി കൂടിക്കാഴ്ച നടത്തിയത് താന്‍ ഒറ്റയ്ക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിച്ച് പദ്ധതി നഷ്ടപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ ശ്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായാണ് പ്രതിപക്ഷത്തിന്റെ നിലപാടുകളെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി നടപ്പാക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് എതിര്‍പ്പുകളും വ്യാജ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത് വരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് പ്രതിപക്ഷത്തു നിന്നും ഇ.പി.ജയരാജനാണ് ചോദ്യം ഉന്നയിച്ചത്. അദാനി ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചയുടെ മിനിട്ട്‌സുകളും രേഖകളും കാണിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തും പദ്ധതി സംബന്ധിച്ച് അദാനിയുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ഇതിന്റെ മിനിട്ട്‌സ് എന്തുകൊണ്ടു തയാറാക്കിയില്ലെന്നും ഭരണപക്ഷം തിരിച്ചടിച്ചു.
Discussion about this post