കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ റണ്‍വേയില്‍ തിരിയുന്നതിനിടെ എയര്‍ ഇന്ത്യ വിമാനം തട്ടി ഏതാനും സിഗ്നല്‍ ലൈറ്റുകള്‍ തകര്‍ന്നു. വിമാനം റണ്‍വേയില്‍ നിന്നും ബേയിലേക്കു കടക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഇതുകാരണം ആ സമയത്തു വന്ന ഏതാനും ഫ്ളൈറ്റുകള്‍ വൈകിയാണ് ഇറങ്ങിയത്. ജിദ്ദയില്‍ നിന്നും രാത്രി 11.45നു വന്ന എഐ 924-ാം നമ്പര്‍ വിമാനമാണ് ഇടിച്ചത്. പരിശോധനയ്ക്കു ശേഷം പുലര്‍ച്ചെ ഒന്നോടെ ഈ വിമാനം തിരിച്ചുപോയി.
Discussion about this post