കെ.പി.ചിത്രഭാനു
തിരുവനന്തപുരം: ട്രെയിനില്‍ അപയച്ചങ്ങല നിര്‍ത്തലാക്കി പകരം വാക്കിടോക്കി സംവിധാനം നടപ്പിലാക്കുന്നതുകൊണ്ട് അപകടങ്ങള്‍ കൂടുവാനും റെയില്‍വേക്ക് നഷ്ടം വര്‍ദ്ധിക്കുവാനും മാത്രമേ ഇടയാക്കൂ.ട്രെയിനില്‍ യാത്രചെയ്യുന്നവരുടെ ജീവനും സ്വത്തിനും യാത്രയിലുള്ള ട്രെയിനിന്റെ സുരക്ഷയ്ക്കും വേണ്ടി ട്രെയിന്‍ ഗതാഗതം നിയന്ത്രിക്കുന്നവരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനും പരസഹായം കൂടാതെ വണ്ടിയുടെ വേഗതകുറക്കുന്നതിനും വേണ്ടിയാണ് അപായച്ചങ്ങലാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനു മറ്റു മാര്‍ഗങ്ങളും നാളിതുവരെ കണ്ടുപിടിച്ചിട്ടില്ല.
അപായച്ചങ്ങലയ്ക്കുപകരം വാക്കിടോക്കി സംവിധാനം ഏര്‍പ്പെടുത്തിയാല്‍ റെയില്‍വേയ്ക്കുണ്ടാകുന്ന മൂവായിരം കോടിരൂപയുടെ നഷ്ടം ഒഴിവാക്കാം. ഇത് ഒരു തുഗ്ലക് പരിഷ്‌കാരവും ഇതിന്റെ പിന്നില്‍ കോര്‍പ്പറേറ്റുകളുടെ താല്പര്യവുമാണ് ലക്ഷ്യം. ബ്രിട്ടീഷ് ഭരണകാലത്ത് റെയില്‍ ആരംഭിച്ചപ്പോള്‍ ഒരു കോച്ചിന് ഒരു ടിക്കറ്റ് എക്‌സാമിനര്‍ ഉണ്ടായിരുന്നു. അക്കാലത്ത് കൃത്യമായി ആള്‍ക്കാര്‍ കയറുകയും രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ഉറങ്ങിപ്പോയാല്‍ അവരെ വിളിച്ചുണര്‍ത്തി യഥാസ്ഥലങ്ങളില്‍ ഇറങ്ങാന്‍ സഹായിക്കുകയും അര്‍ഹതയില്ലാത്തവര്‍ക്ക് കോച്ചില്‍ പ്രവേശിക്കാതിരിക്കുന്നതില്‍ ശ്രദ്ധാലുക്കളുമായിരുന്നു. എന്നാല്‍ ഇന്നുള്ള സ്ഥിതി അതല്ല. മൂന്നും നാലും കോച്ചുകള്‍ക്ക് ഒരു ടിക്കറ്റ് പരിശോധകനാണുള്ളത്. ഈ സാഹചര്യത്തില്‍ ഒരുകോച്ചില്‍ തീയോ പുകയോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ഉണ്ടായാല്‍ വാക്കിടോക്കിയുള്ള ആളെകണ്ടുപിടിച്ച് ലോക്കോപൈലറ്റിനെ വിവരം അറിയിച്ചു വരുമ്പോഴേക്കും കുറച്ചു ചാരവും ഇരുമ്പുകഷ്ണങ്ങളും മാത്രം ബാക്കിയാവും. ഈ പരിഷ്‌കാരത്തിന്റെ പിന്നില്‍ വന്‍കോര്‍പ്പറേറ്റുകളും ഉന്നത ഉദ്യോഗസ്ഥന്‍മാരുമാണ്. പരിഷ്‌കാരം നടപ്പിലാക്കുകയാണെങ്കില്‍ ലക്ഷക്കണക്കിനു വാക്കിടോക്കി റെയില്‍വേക്ക് ആവശ്യമായിവരും. അതിന്റെ വില, സ്‌പെയര്‍പാര്‍ട്ട്‌സ്, മെയിന്റനന്‍സ് എന്നിവയും കോര്‍പ്പറേറ്റുകള്‍ക്ക് ഗുണകരം. റെയില്‍വേയില്‍ അപകടം ഉണ്ടാകേണ്ടത് ഒരുവിഭാഗം ഉദ്യോഗസ്ഥന്‍മാരുടെ ആവശ്യമാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വേ ചെലവാക്കുന്ന തുകയെക്കുറിച്ച് കണക്കുപരിശോധനാ സംവിധാനവും നിലവിലില്ല. സ്ഥിതി കൂടുതല്‍ ഗുരുതരമാകാനേ വഴിതെളിക്കുകയുള്ളൂ.
Discussion about this post