തിരുവനന്തപുരം: ലിഫ്റ്റുകളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ലിഫ്റ്റുകള്‍ സ്ത്രീസൗഹൃദമാക്കാന്‍ കേരള വനിതാകമ്മീഷന്‍ പരിപാടി ആവിഷ്‌ക്കരിക്കുന്നു. ഇതിനു മുന്നോടിയായി ബഹുനിലമന്ദിരങ്ങളിലെ ലിഫ്റ്റുകളുടെ സ്ഥിതി കമ്മിഷന്‍ വിശദമായി പഠിക്കും.
പ്രാഥമികവിവരശേഖരണത്തിനായി തിരുവനന്തപുരത്തെ പ്രമുഖ സര്‍ക്കാര്‍ കെട്ടിടങ്ങളായ വികാസ് ഭവനിലെയും വൈദ്യുതിഭവനിലെയും ലിഫ്റ്റുകളിലെ സ്ത്രീസുരക്ഷ ഉദ്യോഗസ്ഥര്‍ വിലയിരുത്തി. സംസ്ഥാനത്ത് ലിഫ്റ്റിനുള്ളില്‍ ബലാത്സംഗം പോലും നടന്നതായി കമ്മിഷനു പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് പുതിയ ഇടപെടല്‍. ഓപ്പറേഷന്‍ വിമന്‍ സെക്യൂരിറ്റി ഇന്‍ എലിവേറ്റേഴ്‌സ് എന്നു പേരിട്ട സംരംഭത്തിന്റെ പ്രാഥമിക പഠനത്തിനായി കമ്മിഷനിലെ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവരാണ് സര്‍ക്കാരാഫീസ് മന്ദിരങ്ങളില്‍ പരിശോധന നടത്തിയത്. മറ്റു സ്ഥാപനങ്ങളിലെ ലിഫ്റ്റുകളില്‍ വരും ദിവസങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തും.
Discussion about this post