ന്യൂഡല്‍ഹി: ട്രെയിനിലെ അപായച്ചങ്ങലകള്‍ ഒഴിവാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. അപയച്ചങ്ങലകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ യാത്രക്കാരെ ബോധവത്കരിക്കാനാണ് റെയില്‍വേയുടെ പുതിയ നീക്കം. കഴിഞ്ഞ ദിവസമാണ് ബോഗികളിലെ അപായച്ചങ്ങല നീക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.
യാത്രക്കാര്‍ അപായച്ചങ്ങല ദുരുപയോഗം ചെയ്യുന്നതു മൂലം വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്നായിരുന്നു റെയില്‍വേയുടെ കണക്ക്. ട്രെയിനുകള്‍ വൈകുന്നതിനും സമയക്രമം തെറ്റുന്നതിനും ഇത് കാരണമായി റെയില്‍വേ കണ്‌ടെത്തിയിരുന്നു. അപായച്ചങ്ങല ഒഴിവാക്കി ലോക്കോ പൈലറ്റിന്റെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റിന്റെയും നമ്പര്‍ ട്രെയിനില്‍ പ്രദര്‍ശിപ്പിക്കാന്‍ സംവിധാനം ഒരുക്കുമെന്നായിരുന്നു റെയില്‍വേയുടെ പ്രഖ്യാപനം.
Discussion about this post