തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ഇന്നു ബാങ്ക് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും. എഐബിഒസി സംസ്ഥാന പ്രസിഡന്റ് പി.വി. മോഹനനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട ധനലക്ഷ്മി ബാങ്ക് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണു പണിമുടക്ക്.
ബാങ്ക് ഓഫീസര്‍മാരില്‍ 85 ശതമാനവും എഐബിഒസിയെയാണു പ്രതിനിധീകരിക്കുന്നതെന്നും ഇതിനാല്‍ പണിമുടക്കു ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ജനറല്‍ സെക്രട്ടറി ഏബ്രഹാം ഷാജി ജോണ്‍ അറിയിച്ചു.
Discussion about this post