ന്യൂഡല്‍ഹി: തീരസംരക്ഷണ സേനയുടെ കാണാതായ വിമാനത്തിന്റെ സിഗ്നല്‍ ലഭിച്ചതായി സൂചന. കഴിഞ്ഞ തിങ്കളാഴ്ച ചെന്നൈ തീരത്ത് കാണാതായ ഡോര്‍ണിയര്‍ വിമാനത്തിന്റെ സിഗ്നല്‍ നാവികസേനയുടെ കപ്പലിനാണ് ലഭിച്ചത്. ഇടവിട്ടിടവിട്ടാണ് സിഗ്നല്‍ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎന്‍എസ് സാന്ധ്യക് എന്ന കപ്പലാണ് സിഗ്നല്‍ കണ്ടെത്തിയത്.
കാണാതായ വിമാനത്തില്‍ മൂന്ന് ജീവനക്കാരാണുള്ളത്. നാവികസേനയും തീരസംരക്ഷണ സേനയും സംയുക്തമായി തെരച്ചില്‍ നടത്തിയിട്ടും വിമാനം കണ്്‌ടെത്താനായിരുന്നില്ല.
Discussion about this post