മെല്‍ബണ്‍: ഇന്ത്യയില്‍ നിര്‍മിക്കുന്ന മാഗി നൂഡില്‍സിന് ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തി. മാഗിയില്‍ ആരോഗ്യത്തിനു ഹാനികരമായ അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്‌ടെന്ന തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഇന്ത്യയില്‍ മാഗിക്ക് ഇപ്പോള്‍ത്തന്നെ നിരോധനമുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന മാഗി ബഹ്‌റിനും മുമ്പു നിരോധിച്ചിരുന്നു.
നെസ്‌ലെ ഇന്ത്യയില്‍ നിര്‍മിക്കുന്ന മാഗി ഉള്‍പ്പെടെയുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ യുകെ, കാനഡ, സിംഗപ്പൂര്‍, കെനിയ തുടങ്ങിയ രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ കര്‍ശനമായ പരിശോധനകള്‍ക്കു ശേഷമേ മാഗിക്കു വീണ്ടും വിപണി പിടിക്കാന്‍ സാധിക്കുകയുള്ളൂ.
Discussion about this post