തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ ഉപഭോക്തൃ സംഘടനകളില്‍ നിന്നും 2014 ലെ രാജീവ് ഗാന്ധി ഉപഭോക്തൃ സംരക്ഷണ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മൂന്ന് വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തന പരിചയവുമുള്ള സംഘടനകള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം.
വിശദവിവരം ജില്ലാ കളക്ടറേറ്റുകള്‍, ജില്ലാ സപ്ലൈ ഓഫീസുകള്‍, സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റ്, ഉപഭോക്തൃകാര്യ വകുപ്പ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷ ജൂണ്‍ 30 ന് മുമ്പായി അഡീഷണല്‍ സെക്രട്ടറി ഉപഭോക്തൃകാര്യ വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 വിലാസത്തില്‍ ലഭിക്കണം. ബന്ധപ്പെട്ട വര്‍ഷം ഓരോ സംഘടനയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുവടെ പറയുന്ന രീതിയില്‍ പോയിന്റ് നിശ്ചയിച്ചായിരിക്കും അവാര്‍ഡ് നിര്‍ണയം നടത്തുക. സെമിനാറുകള്‍, പ്രസിദ്ധീകരിച്ച മാഗസിനുകള്‍, ലഘുലേഖകള്‍, കണ്‍സ്യൂമര്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍, ഉത്പന്ന പരിശോധനകള്‍ – ഓരോന്നിനും ഓരോ പോയിന്റ്. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങളില്‍ ഫയല്‍ ചെയ്ത കേസുകള്‍ – ഓരോന്നിനും രണ്ട് പോയിന്റ്. ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനില്‍ ഫയല്‍ ചെയ്ത കേസുകള്‍ ഫോറങ്ങള്‍ക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയ കേസുകള്‍, പ്രസിദ്ധീകരിച്ച പുസ്തകം – ഓരോന്നിനും അഞ്ച് പോയിന്റ്.
Discussion about this post