തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍കാര്‍ഡ് പുതുക്കുന്ന നടപടികള്‍ ജില്ലാ സ്‌പ്ലൈ ആഫീസര്‍മാരും താലൂക്ക് സപ്ലൈ ഓഫീസര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഭക്ഷ്യ-സിവില്‍ സ്‌പ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ് അവലോകനം ചെയ്തു.
കാര്‍ഡുടമകളില്‍നിന്ന് പൂരിപ്പിച്ച് ലഭിച്ച അപേക്ഷാഫോറങ്ങളില്‍ ഓരോ ജില്ലയിലെയും വിവരശേഖരണം കോണ്‍ഫറന്‍സ് വിലയിരുത്തി. ഡേറ്റാ എന്‍ട്രി ഈമാസം 23-ന് മുമ്പ് പൂര്‍ത്തിയാക്കണം. ഈ നടപടി പൂര്‍ത്തീകരിച്ചാലുടന്‍ ഇതിലെ റാങ്കിന്റെ അടിസ്ഥാനത്തില്‍ കരട് മുന്‍ഗണനാ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കും. ഡേറ്റാ എന്‍ട്രിക്ക് ഒപ്പം അടിയന്തിരമായി റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. പൊതുകമ്പോളത്തില്‍ നടത്തുന്ന റെയ്ഡുകള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നും പരിശോധനകള്‍ കര്‍ശനമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. റംസാന്‍ മാസത്തിന്റെ പ്രത്യേകത കണക്കിലെടുത്ത്, റേഷന്‍ വിതരണത്തിന് പച്ചരിയുടെ ലഭ്യത, മതിയായ അളവില്‍ ഉറപ്പാക്കാന്‍ ജില്ലാ സപ്ലൈ ആഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാന ഫുഡ് സെക്രട്ടറി കമലവര്‍ദ്ധനറാവു, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ശ്യാം ജഗന്നാഥന്‍, വി.കെ.ബേബി, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ ഷൈജു എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു.
Discussion about this post