Friday, May 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഉദ്ഖനനത്തിനിടെ ക്ഷേത്രാവശിഷ്ടങ്ങള്‍ കുഴിച്ചുമൂടിയ സംഭവം: പുരാവസ്തു വകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി

by Punnyabhumi Desk
Jun 18, 2015, 04:52 pm IST
in കേരളം

തിരൂര്‍ (മലപ്പുറം): മാമാങ്ക സ്മാരക സംരക്ഷണവുമായി ബന്ധപ്പെട്ട് തിരുനാവായ കൊടക്കല്‍ ടൈല്‍ ഫാക്ടറി വളപ്പില്‍ സംസ്ഥാന പുരാവസ്തുവകുപ്പ് ഉദ്ഖനനം നടത്തവേ കണ്ടെത്തിയ ശിവലിംഗവും ക്ഷേത്രാവശിഷ്ടങ്ങളും കുഴിച്ചുമൂടിയ സംഭവത്തെക്കുറിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അന്വേഷണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സൂപ്രണ്ട് സി. കുമാരനാണ് അന്വേഷണച്ചുമതല. ഇന്നലെ രാവിലെ അദ്ദേഹം മാമാങ്കസ്മാരകങ്ങള്‍ സന്ദര്‍ശിച്ചു. ക്ഷേത്രാവശിഷ്ടങ്ങള്‍ കുഴിച്ചുമൂടിയ മരുന്നറ, ചങ്ങമ്പള്ളി കളരി, പുഴക്കാമണ്ഡപം, കൂരിയാല്‍ എന്നിവിടങ്ങള്‍ പരിശോധന നടത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊടക്കല്‍ ഓട്ടുകമ്പനി നിലനിന്നിരുന്ന 3.7251 ഹെക്ടര്‍ സ്ഥലം പുരാതന തളി ശിവക്ഷേത്രഭൂമിയാണെന്ന സര്‍ക്കാര്‍രേഖ തിരൂര്‍ ദിനേശ് അന്വേഷണോദ്യോഗസ്ഥനു കൈമാറി. സംസ്ഥാന പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ മലപ്പുറം ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം 2003 സെപ്റ്റംബര്‍ 13, 14 തീയതികളിലാണ് ഉദ്ഖനനം നടത്തിയത്.

ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ തിരൂര്‍ ദിനേശ് ഇതു സംബന്ധിച്ചു പ്രധാനമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ക്ഷേത്രാവശിഷ്ടങ്ങളും പീഠവും ശിവലിംഗവും കണ്ടെത്തിയ വിവരവും മണ്ണിട്ടുമൂടിയതും സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോട്ടില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് അവഗണിച്ചു. മാമാങ്കസ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നിയോഗിക്കപെട്ടവര്‍തന്നെ അവ കുഴിച്ചുമൂടിയ സാഹചര്യത്തില്‍ അന്വേഷണം വേണമെന്നും ക്ഷേത്രവും ഭൂഗര്‍ഭപാതയും പുനഃസ്ഥാപിച്ച്, ടൈല്‍ ഫാക്ടറിയുടെ മുഴുവന്‍ ഭൂമിയും സാംസ്‌ക്കാരിക പൈതൃകകേന്ദ്രമാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ShareTweetSend

Related News

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

Discussion about this post

പുതിയ വാർത്തകൾ

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies