ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷ വീണ്ടും നടത്തുന്നതിനായി സാവകാശം വേണമെന്നു സിബിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചു. ഇത്രകുറഞ്ഞ സമയത്തിനുളളില്‍ പരീക്ഷ നടത്താനാവില്ലന്നും അഖിലേന്ത്യാ തലത്തില്‍ മറ്റ് ഏഴു പരീക്ഷകള്‍ നടത്താനുണെ്ടന്നും സിബിഎസ്ഇ വ്യക്തമാക്കി. ഇക്കാര്യമാവശ്യപ്പെട്ടു സിബിഎസ്ഇ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.
നിലവില്‍ നടത്തിയ പരീക്ഷയുടെ ഉത്തര സൂചിക ചോര്‍ന്നതിനെത്തുടര്‍ന്നണു സുപ്രീംകേടതി പരീക്ഷ റദ്ദാക്കിയത്. നാലാഴ്ചയ്ക്കുളളില്‍ പരീക്ഷ വീണ്ടും നടത്തണമെന്നു കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. വീണ്ടും പരീക്ഷ നടത്താന്‍ കൂടുതല്‍ സമയം വേണമെന്നു സിബിഎസ്ഇ ആവശ്യപ്പെട്ടതോടെ പ്രവേശന നടപടികള്‍ വൈകുമെന്ന് ഉറപ്പായി.
Discussion about this post