മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. തീവണ്ടി ഗതാഗതവും റോഡ് ഗതാഗതവും താറുമാറായി. ലോക്കല്‍ ട്രെയിനുകളൊന്നും ഓടിയില്ല. കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പില്‍ പറയുന്നത്. ഇതേ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ട്രെയിന്‍ ഗതാഗതം താറുമാറായത് വ്യവസായ ശാലകളിലെയും ഓഫീസുകളിലെയും ഹാജര്‍നിലയെയും ബാധിച്ചിട്ടുണ്ട്. ദിനംപ്രതി എഴുപതു ലക്ഷത്തോളം പേരാണ് മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍ യാത്രചെയ്യുന്നത്.
നഗരത്തിലെല്ലായിടത്തും രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ നാവികസേനയും സജ്ജമാണ്.
Discussion about this post