തിരുവനന്തപുരം: അന്തര്‍ദേശീയ യോഗദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സൗജന്യയോഗ പരിശീലനവും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 21 ന് രാവിലെ 7.45 ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ കുടുംബക്ഷേമവകുപ്പ് സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആയുഷ് സെക്രട്ടറി ഡോ.എം.ബീന മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിനോടനുബന്ധിച്ചു യോഗ ഡോക്യുമെന്ററിയുടെ പ്രകാശനവും ചീഫ് സെക്രട്ടറി നിര്‍വ്വഹിക്കും. ദിനാചരണത്തിന്റെ ഭാഗമായി യോഗാ ഡാന്‍സ്, സെമിനാറുകള്‍, യോഗ പരിശീലനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
Discussion about this post