കോട്ടയം: എംജി സര്‍വകലാശാല ഓഫ് കാമ്പസ് സെന്ററുകള്‍ നിര്‍ത്തലാക്കി. സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫ് കാമ്പസ് സെന്ററുകളും നിര്‍ത്തുന്നതിന് ഗവര്‍ണര്‍ ഉത്തരവിട്ടതോടെയാണിത്. സര്‍വകലാശാലയുടെ അധികാര പരിധിയിലുള്ള ഓഫ് കാമ്പസ് സെന്ററുകളാണ് അടച്ചുപൂട്ടാന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഉത്തരവിട്ടിരിക്കുന്നത്. ചട്ടങ്ങള്‍ പാലിക്കാതെ ഓഫ് കാമ്പസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
മതിയായ ചട്ടങ്ങള്‍ പാലിക്കാതെയാണ് ഓഫ് കാമ്പസുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ 78 ഓഫ് കാമ്പസ് സെന്ററുകള്‍ പൂട്ടാന്‍ നേരത്തെ ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു. ഗവര്‍ണറുടെ ശനിയാഴ്ചത്തെ ഉത്തരവോടെ 133 സെന്ററുകളില്‍ ബാക്കി 55 ഉം നിര്‍ത്തും. ഇതോടെ എംജിയുടെ കീഴിലുള്ള എല്ലാ ഓഫ് കാമ്പസ് സെന്ററുകളും നിര്‍ത്തലാക്കി.
ഈ സ്ഥാപനങ്ങള്‍ പൂട്ടുന്നതോടെ ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകും. എന്നാല്‍ ഇവിടെ പഠിച്ചുവരുന്ന കുട്ടികള്‍ക്ക് പ്രത്യേക സംവിധാനമൊരുക്കുമെന്നാണ് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.
Discussion about this post