ആറ്റിങ്ങല്‍: കാറുകള്‍ കൂട്ടിയിടിച്ച് പിഞ്ചു ബാലന്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 5.30ഓടെ ദേശീയപാതയില്‍ കോരാണിക്ക് സമീപമായിരുന്നു അപകടം. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കായംകുളത്തേക്കു പോവുകയായിരുന്ന കാറും പാരിപ്പള്ളിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കായംകുളത്തേക്കു പോവുകയായിരുന്ന കാറിലുണ്ടായിരുന്ന പാരിപ്പള്ളി സ്വദേശികളായ സുധീഷ്-അഞ്‌ജലി ദമ്പതികളുടെ മകന്‍ ആദിത്യ(3)നാണ് മരിച്ചത്. സുധീഷ്(32), അഞ്‌ജലി(24) സുധീഷിന്റെ അമ്മ ലസിത, മകള്‍ ലജിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടാമത്തെ കാറിലുണ്ടായിരുന്ന കായംകുളം സ്വദേശികളായ രാജഗോപാല്‍, സുനില്‍, ബാബു, സാജിജോണ്‍ എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് അവധിയില്‍ വന്ന രാജഗോപാലിനെ വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ പോയി മടങ്ങവെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരു കാര്‍ പൂര്‍ണമായും തകര്‍ന്നു. മംഗലപുരം പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.
Discussion about this post