മുംബൈ: മലാഡിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 105 ആയി. നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക.
നേരത്തെ, വ്യാജമദ്യം വിതരണം ചെയ്തതിനു മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. രാജു ഹനുമന്ത പസ്‌കാര്‍(50), ഡൊണാള്‍ഡ് റോബര്‍ട്ട് പട്ടേല്‍(47), ഗൗതം ഹര്‍തെ(30) എന്നിവര്‍ക്കെതിരേ മനഃപൂര്‍വമുള്ള നരഹത്യയ്ക്കു കേസെടുത്തതായി സിറ്റി പോലീസ് കമ്മീഷണര്‍ രാകേഷ് മാരിയ പറഞ്ഞു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ എട്ടു പോലീസുകാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
മലാഡ് ഗംദേവി ജുറാസിക് പാര്‍ക്കിനു സമീപം ലക്ഷ്മിനഗറിലെ കോളനിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. 13 പേര്‍ വിഷമദ്യം കഴിച്ചയുടന്‍ മരിച്ചു. വിഷമദ്യ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post