തിരുവനന്തപുരം: പാമ്പ് പിടിത്തക്കാരന്‍ വാവാ സുരേഷ് പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍. പൂജപ്പുര ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവാ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ശനിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ വാവാ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തി. അപകടനില തരണംചെയ്തിട്ടില്ല.












